Monday, December 20, 2010

ശാപ ജന്മങ്ങള്‍

കരയുന്ന കുഞ്ഞിന്റെ കണ്ണീര്‍  തുടക്കുവാന്‍
കഴിയില്ല കൈകള്‍ക്കു ശക്തിയില്ല.
എരിയുന്ന വയറുമായ് പൊരിയുന്ന വെയിലത്ത്
പാതയോരത്തിന്നരികിലായ്
മുന്നില്‍ വിരിച്ചൊരു  കീറത്തുണിയും
അരികില്‍ കിടക്കുമൊരു  പിഞ്ചുകുഞ്ഞും
പോകുന്നിതാ നൂറുപേരോരോ മിനുട്ടിലും
കണ്ടിട്ടും കാണാത്ത ഭാവമോടെ.
മാറിലെ ചൂടേറ്റു വളരേണ്ടൊരാ  കുഞ്ഞ്‌
ടാറിട്ട റോഡിന്റെ പൊള്ളലറിയുന്നു.
ശാപ ജന്മങ്ങളെയോര്‍ത്തു  വിലപിക്കാന്‍
ആര്‍ക്കുമില്ലാ നേരമിന്നെങ്കിലും ,
ചുരത്താത്ത മുലയും മറയ്ക്കാത്ത വയറും
കാണുവാന്‍ പലരും കൊതിയോടെ നില്‍ക്കുന്നു.
വിശന്നു കരഞ്ഞു തളര്‍ന്നൊരാ കുഞ്ഞിനെ
വാട്ടിയുറക്കാന്‍ ശ്രമിക്കുന്നു സൂര്യനും
ദൈവം മറന്നൊരാ കുഞ്ഞിനെയോര്‍ത്തു ഞാന്‍
എന്തിനു വെറുതെ കണ്ണീരൊഴുക്കണം?
എങ്കിലും എന്റെ മധുര സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്താന്‍‌  
ഇടയ്ക്കിടെക്കെത്തുന്നു ഈ ശാപ ജന്മങ്ങള്‍.

1 comment:

  1. കവിത നന്നായിട്ടുണ്ട്.ഇനിയും എഴുതുക.പക്ഷേ ഇതിനൊരു മറുവശം കൂടിയുണ്ട് ഹരീഷ്.നമ്മള്‍ കാണുന്നത് സത്യമാവണമെന്നില്ല.ആ കുഞ്ഞിനെ കറുപ്പ് കൊടുത്ത് മയക്കി കിടത്തിയിരിക്കയാവാം.നമ്മുടെ മനസ്സിലെ ആര്‍ദ്രത മുതലെടുക്കാന്‍.യാചക മാഫിയ വളരെ ശക്തമാണു കേരളത്തില്‍.
    സമൂഹത്തിനു നേരെ കണ്ണുകള്‍ തുറന്നു പിടിക്കുക.ആശംസകള്‍

    ReplyDelete